വീക്ഷണം
കാർഷിക വികസനത്തിന് ജലസേചന സൗകര്യങ്ങൾ നൽകുന്നതിന് സുസ്ഥിരവും ശാസ്ത്രീയവും തുല്യവുമായ രീതിയിൽ ജലവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും നടപ്പിലാക്കുന്നതിന്.
ദൗത്യം
സംയോജിത ജലവിഭവ മാനേജ്മെന്റ്, അഗ്രികൾച്ചറൽ വാട്ടർ മാനേജ്മെന്റ്, ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് എന്നീ തത്വങ്ങളിലൂടെ സംസ്ഥാനത്തിന്റെ ജലവിഭവങ്ങൾ ഉപയോഗപ്പെടുത്താനും സംരക്ഷിക്കാനും നിയന്ത്രിക്കാനും ഫലപ്രദമായ പദ്ധതികൾ രൂപപ്പെടുത്തുക.
ജലസ്രോതസ്സുകളുടെ സംരക്ഷണം, സംഭരണം, ജല മലിനീകരണ നിയന്ത്രണം, ജലസേചന സൗകര്യങ്ങൾ, പ്രളയനിയന്ത്രണം, തീരദേശസംരക്ഷണം എന്നിവയ്ക്കായി ജലസേചന നിര്‍മ്മിതികളുടെ നിര്‍മ്മാണവും, പ്രവർത്തനവും പരിരക്ഷണവും നടത്തുക.
കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി ജലസേചനത്തിനായി ജലത്തിന്റെ വിവേകപരവും കാര്യക്ഷമവുമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുക.
- ജലവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ വിദഗ്ധരുടെ ഒരു ശക്തമായ സമിതി രൂപീകരിക്കുക.